ലഷ്കര്‍ ഭീകരര്‍ തമിഴ്നാട്ടില്‍; ഇന്റലിജന്‍സ്

Webdunia
തിങ്കള്‍, 26 ഓഗസ്റ്റ് 2013 (11:31 IST)
PRO
ലഷ്കര്‍ ഭീകരര്‍ തമിഴ്നാട്ടില്‍ എത്തിയതായി സൂചനയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. ആക്രമണം ലക്ഷ്യമിട്ടാണ് ഇവര്‍ തമിഴ്നാട്ടിലെത്തിയതെന്നാണ് ഇന്റലിജന്‍സ് അറിയിച്ചത്.

ശ്രീലങ്കയില്‍നിന്നും തമിഴ്നാട്ടിലെത്തിയ ഭീകരര്‍ കടല്‍മാര്‍ഗം കേരളത്തിലേക്ക് കടന്നേക്കുമെന്നും സംശയിക്കുന്നു. അതിനാല്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ പൊലീസ് ജാഗ്രത നിര്‍ദേശം നല്‍കി. ലഷ്കര്‍ ഭീകരര്‍ തെക്കേ ഇന്ത്യ ലക്ഷ്യമാക്കി ആക്രമണം നടത്തിയേക്കാന്‍ സാധ്യതയുണ്ടെന്ന് നാലു ദിവസം മുന്നേ ഇന്‍റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ദക്ഷിണേന്ത്യയില്‍ ആക്രമണം നടത്താന്‍ അടുത്തിടയിലായി തീവ്രവാദികള്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്.