Kerala Weather: മഴയ്ക്കു നേരിയ ശമനം; ഇന്ന് യെല്ലോ അലര്‍ട്ട് മാത്രം

രേണുക വേണു

ശനി, 25 മെയ് 2024 (09:01 IST)
Kerala Weather: സംസ്ഥാനത്ത് മഴയ്ക്കു നേരിയ ശമനം. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ ഉള്ളത്. റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ ഇല്ല. 
 
അതേസമയം ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍