Happy Birthday Pinarayi Vijayan: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രായം അറിയുമോ?

രേണുക വേണു

വെള്ളി, 24 മെയ് 2024 (14:32 IST)
Pinarayi Vijayan age: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79-ാം ജന്മദിനം. 1945 മേയ് 24 ന് തലശ്ശേരിയിലെ പിണറായിയിലാണ് അദ്ദേഹത്തിന്റെ ജനനം. 
 
പതിവ് പോലെ ജന്മദിനത്തോട് അനുബന്ധിച്ച് പ്രത്യേക ആഘോഷങ്ങളൊന്നും ഇല്ല. വീട്ടില്‍ മധുരവിതരണം മാത്രമാണുണ്ടാവുക. രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി പേരാണ് പിണറായിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടിരിക്കുന്നത്. 
 
മുണ്ടയില്‍ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും പതിനാല് മക്കളില്‍ ഏറ്റവും ഇളയവനാണ് പിണറായി വിജയന്‍. കേരള ചരിത്രത്തില്‍ ആദ്യമായി കാലാവധി പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാരിന് വോട്ടെടുപ്പിലൂടെ ഭരണത്തുടര്‍ച്ച ലഭിക്കുകയും മുഖ്യമന്ത്രിയായി തുടരുകയും ചെയ്ത ഏക രാഷ്ട്രീയ നേതാവാണ് പിണറായി വിജയന്‍.
 
അതേസമയം ഔദ്യോഗിക രേഖയനുസരിച്ച് മാര്‍ച്ച് 21 നാണ് പിണറായിയുടെ ജന്മദിനം നല്‍കിയിരിക്കുന്നത്. എന്നാല്‍ തന്റെ ജന്മദിനം മേയ് 24 നാണെന്ന് പിണറായി തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍