ലോട്ടറി വില്‍പ്പനക്കാരന്റ കൊലപാതകം : 40 കാരന്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

ശനി, 25 മെയ് 2024 (09:50 IST)
കോട്ടയം : ലോട്ടറി വില്‍പ്പനക്കാരന്‍ കടത്തിണ്ണയില്‍ മരിച്ചു കിടന്ന സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ നടത്തിയ അനേഷണത്തില്‍ 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കൂട്ടുതറയിലെ വ്യാപാര സമുച്ചയത്തിലെ കടത്തിണ്ണയിലാണ് ലോട്ടറി വില്‍പനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
 മുട്ടപ്പള്ളി വിളയില്‍ ഗോപിയെ (72) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ചാത്തന്‍തറ ഇടത്തിക്കാവ് താഴത്തുവീട്ടില്‍ മനോജിനെ (45) യാണ് പിടികൂടിയത്.
 
ഗോപിയുടെ ശരീരത്തിലെ വാരിയെല്ല് ഒടിഞ്ഞ് ശ്വാസ കോശത്തിലേക്കു കുത്തിക്കയറി ഉണ്ടായ രക്തസ്രാവം മരണകാരണമായെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മുന്‍ വൈരാഗ്യമാണു കൊലയ്ക്കു പിന്നിലെന്ന് പൊലീസ് പറഞ്ഞു.
 
ഇതിനൊപ്പം കൊലപാതകശേഷം മനോജ് തന്നെയാണു ഗോപിയുടെ മൃതദേഹം പുതപ്പിച്ചു കിടത്തിയതെന്നും സ്വന്തം പേരും സ്ഥലവും മൃതദേഹം കിടന്നതിനു സമീപം ഭിത്തിയില്‍ ഇഷ്ടിക കൊണ്ട് അവ്യക്തമായി എഴുതിയതെന്നും പൊലീസ് കണ്ടെത്തി. മനോജിന്റെ കയ്യക്ഷരം പരിശോധിച്ചാണ് പൊലീസ് ഇത് ഉറപ്പുവരുത്തിയത്.
 
ഭിന്നശേഷിക്കാരനായ പ്രതിയുടെ മൊഴി തിരുവല്ലയിലെ ഭിന്നശേഷി വിദ്യാലയത്തിലെ അധ്യാപകരുടെ സഹായത്തോടെ പൊലീസ് രേഖപ്പെടുത്തിയത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍