റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മുഖംനോക്കാതെയുള്ള കര്‍ശന നടപടിയുണ്ടാകുമെന്ന് ഉമ്മന്‍ ചാണ്ടി

Webdunia
വെള്ളി, 6 സെപ്‌റ്റംബര്‍ 2013 (18:39 IST)
PRO
PRO
റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മുഖംനോക്കാതെയുള്ള കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിലപ്പെട്ട മനുഷ്യജീവനുകള്‍ റോഡുകളില്‍ പൊലിയുന്ന സംഭവങ്ങള്‍ ഗൗരവമായി കാണും. ഗതാഗതനിയമവും മോട്ടോര്‍വാഹന നിയമവും പാലിക്കപ്പെടുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം.

മലപ്പുറത്തുണ്ടായ അപകടത്തിനുകാരണം ബസിന്റെ അമിതവേഗമാണെന്നാണ് ലഭിച്ച വിവരം. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തുള്ള മന്ത്രി മഞ്ഞളാംകുഴി അലിയുമായി സംസാരിച്ചു. ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദിനൊപ്പം സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.