രാഷ്ട്രപതി ഇന്ന് കേരളത്തില്‍

Webdunia
ശനി, 16 മാര്‍ച്ച് 2013 (09:37 IST)
PRO
PRO
രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ച കേരളത്തിലെത്തും. ആലപ്പുഴയിലും കോട്ടയത്തും നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തില്‍ എത്തുന്നത്. തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം തന്നെ അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും.

വിമാന മാര്‍ഗ്ഗം കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ഹെലികോപ്റ്ററില്‍ ഒരുമണിയോടെ ആലപ്പുഴയിലെത്തും. ടി ഡി മെഡിക്കല്‍ കോളജ് സുവര്‍ണ്ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം ആലപ്പുഴയിലെത്തുന്നത്. 1.30നാണ് സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം.

ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം മൂന്നുമണിയോടെ ഹെലിക്കോപ്റ്ററില്‍ കോട്ടയത്തേക്ക് പോകും. മൂന്നരയോടെ കോട്ടയത്തെത്തുന്ന രാഷ്ട്രപതി നാലുമണിക്ക് മലയാള മനോരമയുടെ ശതോത്തര രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് അഞ്ചേ മുക്കാലിന് അദ്ദേഹം മടങ്ങിപ്പോകും