രാധ വധം: പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്തു

Webdunia
ശനി, 15 ഫെബ്രുവരി 2014 (10:53 IST)
PRO
നിലമ്പൂര്‍ കൊലപാതകത്തിലെ കേസ് അന്വേഷണം കൂടുതല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളിലേക്ക് നീളുന്നു. നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു.

ആര്യാടന്‍ ഷൗക്കത്തിന്റെ അടുത്ത അനുയായിയും എന്‍ജിഒ അസോസിയേഷന്‍ നേതാവും ഉള്‍പ്പെടെ 3 പേരെയാണ് പോലീസ് ചോദ്യംചെയ്തത്. ഇവര്‍ക്ക് കേസിലെ മുഖ്യപ്രതി ബിജുവുമായും അടുത്ത ബന്ധമുണ്ട്. കൊലപാതകം നടന്ന് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബിജുവുമായി ഏറെനേരം ഫോണില്‍ സംസാരിച്ചവരെയാണ് ചോദ്യംചെയ്യുന്നത്.

ആരോപണ വിധേയനായ സിഐ സി.എ ചന്ദ്രനെ വീണ്ടും തെളിവെടുപ്പില്‍ ഉള്‍പ്പെടുത്തിയത് വിവാദത്തിന് വഴിവെച്ചു. മൃതദേഹം ഉപേക്ഷിക്കുമ്പോള്‍ ഉപയോഗിച്ച ടോര്‍ച്ച് ബിജുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. കൊല്ലപ്പെട്ട രാധയുടെ ഫോണും പൂക്കോട്ടുംപാടത്തെ എസ്റ്റേറ്റില്‍ നിന്ന് കണ്ടെത്തി. ഇന്നലെ രാവിലെ ആരംഭിച്ച തെളിവെടുപ്പ് ഉച്ചയ്ക്കാണ് പൂര്‍ത്തിയായത്.

പ്രദേശിക നേതാക്കളുടെ സാന്നിധ്യത്തില്‍ നിന്ന് രാധയുടെ ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തതിനെ തുടര്‍ന്ന് അന്വേഷണസംഘത്തില്‍ നിന്ന് മാറ്റിയ സി ഐ ചന്ദ്രനും തെളിവെടുപ്പില്‍ ഉണ്ടായിരുന്നു. എന്നാല്‍ സിഐയെ അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റിയ കാര്യം അറിയില്ലെന്ന് അന്വേഷണ ചുമതല വഹിക്കുന്ന തൃശൂര്‍ റേഞ്ച് ഐജി എസ് ഗോപിനാഥ് വ്യക്തമാക്കി.