രാജ്യസഭാസീറ്റ് സി പി ഐ ക്ക്

Webdunia
ശനി, 31 ജനുവരി 2009 (13:12 IST)
എല്‍ ഡി എഫിന്‌ ലഭിക്കുന്ന രണ്ട്‌ രാജ്യസഭാ സീറ്റുകളില്‍ ഒന്ന്‌ സി പി ഐക്ക്‌ നല്‍കാന്‍ ഇന്ന് രാവിലെ ചേര്‍ന്ന ഇടതു മുന്നണിയോഗത്തില്‍ തീരുമാനമായി.

രണ്ടു സീറ്റില്‍ ഒന്നില്‍ ഇതു സംബന്ധിച്ച് നേരത്തെ തീരുമാനമായിരുന്നു. പാര്‍ട്ടിക്ക് ഉറപ്പുള്ള ആദ്യ സീറ്റില്‍ ദേശാഭിമാനി റസിഡന്‍റ് എഡിറ്റര്‍ പി രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിരുന്നു.

രണ്ടാമത്തെ സീറ്റിനായി സി പി എം സമ്മര്‍ദം ചെലുത്തിയെങ്കിലും ഒടുവില്‍ സി പി ഐ ക്ക്‌ വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസ്‌ ജോസഫ്‌, ജനതാദള്‍ സെക്യുലര്‍ എന്നീ കക്ഷികളും സീറ്റിനായി അവകാശവാദം ഉന്നയിച്ചിരുന്നു.

ഇന്നു ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷികളുമായി ധാരണയായാല്‍ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയായി ആണവ വിഷയത്തില്‍ പാര്‍ട്ടിയിലെ വിദഗ്ദനായ എം കെ ഭദ്രകുമാറിനെ നിര്‍ദ്ദേശിക്കാന്‍ സി പി എം തീരുമാനിച്ചിരുന്നു.