രണ്ട് ദിവസത്തിനുള്ളില്‍ 5000 ഹജ്ജ് അപേക്ഷകള്‍

Webdunia
ശനി, 3 മാര്‍ച്ച് 2012 (10:02 IST)
PRO
PRO
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന രണ്ടു ദിവസം കൊണ്ട് അയ്യായിരത്തിലേറെ അപേക്ഷകള്‍ വിതരണം ചെയ്തു. ഏപ്രില്‍ 16 വരെയാണ് അപേക്ഷാ വിതരണം നടക്കുക. ഏപ്രില്‍ പതിനാറാണ് അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി. വൈകിട്ട് അഞ്ചിനു മുന്‍പ് തപാലിലോ കൊറിയറിലോ അപേക്ഷകള്‍ ഹജ്ജ് ഹൗസില്‍ ലഭിക്കണം.

സൌജന്യമായിട്ടാണ് ഹജ്ജിനുള്ള അപേക്ഷാ ഫോം വിതരണം ചെയ്യുന്നത്. അപേക്ഷ ഫോം ഇന്‍റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്. ഹജ്ജ് ഹൗസ് നവീകരണം, ഹജ്ജ് അപേക്ഷാ സ്വീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി യോഗം ശനിയാഴ്ച കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേരും.