യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

Webdunia
വെള്ളി, 23 ജനുവരി 2009 (16:18 IST)
ലാവ്‌ലിന്‍ കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രൊസിക്യൂഷന്‍ നടപടിക്ക്‌ സി ബി ഐ അനുമതി തേടിയ വിവരം പുറത്തുവിട്ട ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട് യൂത്ത്‌ കോണ്‍ഗ്രസ്‌ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് തള്ളിക്കയറാ‍ന്‍ ശ്രമിച്ചു.

എസ് എന്‍ സി ലാവ്‌ലിന്‍ കേസിലെ കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആഭ്യന്തരമന്ത്രി രാജിവെയ്ക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പൊലീസിന് നേര്‍ക്ക് കല്ലേറുണ്ടായി. കണ്‍ട്രോള്‍ റൂം അസിസ്‌റ്റന്‍റ് കമ്മീഷണര്‍ സുരേഷ്‌കുമാറിന്‌ കല്ലേറില്‍ പരിക്കേറ്റു.

അതേസമയം, ഈ മാസം 25ന് യൂത്ത് കോണ്‍ഗ്രസ് പിണറായിയെ പ്രതീകാത്‌മകമായി കുറ്റവിചാരണ നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ടി സിദ്ധിഖ് പറഞ്ഞു. ഫെബ്രുവരി രണ്ടിന് തിരുവനന്തപുരത്ത് വച്ച് പിണറായിക്ക് പ്രതീകാത്മകമായി തസ്‌ക്കരവീരശ്രീ പുരസ്കാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.