അനന്തപുരിയിലെ കലാസ്വാദകര്‍ക്ക് ദൃശ്യവിരുന്നൊരുക്കിയ കേരള സര്‍വകലാശാല യുവജനോത്സവം സമാപിച്ചു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് 124 പോയിന്‍റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കി.
രണ്ടാം സ്ഥാനം സ്വാതി തിരുനാള്‍ സംഗീത കോളേജിനാണ്.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിഷ്ണു ഗോപാല്‍ 24 പോയിന്‍റുമായി കലാപ്രതിഭാ പട്ടം സ്വന്തമാക്കി.കലാതിലകപട്ടം 23 പോയിന്‍റുമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ റിജു പ്രകാശ് നേടി.
ഇന്ന് ആറ്റുകാല്‍ പൊങ്കാല ആയതിനാല്‍ സമാപന സമ്മേളനം ശനിയാഴ്ച നടക്കും.വിദ്യാഭ്യാസ മന്ത്രി എം എ ബേബി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.