യുകെയില്‍ മലയാളി ഡോക്ടര്‍ തല ഇടിച്ചുവീണ് മരിച്ചു

Webdunia
വ്യാഴം, 7 ജൂണ്‍ 2012 (18:14 IST)
PRO
PRO
ഡോക്ടറായ മലയാളി യുവതി യുകെയില്‍ മരിച്ചു. കോട്ടയം ആര്‍പ്പുക്കര സ്വദേശികളായ ഡോക്ടര്‍ ദമ്പതികളുടെ മകള്‍ ഡോ ജിസ്മാ എലിസബത്ത് ജോസഫ് (32) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം ജിസ്മാ വീട്ടില്‍ തലയിടിച്ചു വീഴുകയായിരുന്നു. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ അവര്‍ മരണത്തിന് കീഴടങ്ങി. എസക്സിലാണ് ഇവരുടെ കുടുംബം താമസിക്കുന്നത്.

കോട്ടയം ആര്‍പ്പുക്കര പുത്തന്‍ പറമ്പ് കുടുംബാംഗം ഡോ പി എ ജോസഫിന്റെയും ഡോ ലീലാമ്മാ ജോസഫിന്റെയും മകളാണ് ജിസ്മ.