' മോളേ ജസീറാ, കടപ്പുറത്ത് പൂഴിയിറക്കരുത്' എന്ന തലക്കെട്ടോട് കൂടി എപി അബ്ദുള്ളക്കുട്ടി മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ എഴുതിയ കത്ത് വിവാദമാവുന്നു. കത്തില്‍ പുതിയങ്ങാടിയില്‍ അനധികൃതമായി മണല്‍ കടത്തുന്നവര്‍ക്കെതിരെ ജസീറ നടത്തുന്ന സമരത്തെ കുറിച്ചും ടി എന്‍ പ്രതാപന്‍ എംഎല്‍എയ്ക്കെതിരെയും അബ്ദുള്ളക്കുട്ടി കത്തിലൂടെ നടത്തിയ പരാമര്‍ശമാണ് വിവാദമാവുന്നത്.
ടി എന്‍ പ്രതാപന്‍ കപട പരിസ്ഥിതിവാദിയാണ്. പ്രതാപന്റെ വീട്ടില്‍ ഒരു തുളസിത്തറ പോലും ഇല്ല. പക്ഷികളെ ഇരുമ്പ് കൂട്ടില്‍ തടവിലിട്ടിരിക്കുകയാണ് പ്രതാപന്‍. ഇതെല്ലാം കണ്ടാല്‍ മുന്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധി പ്രതാപനെ വെടിവച്ച് കൊല്ലുമെന്നും കത്തില്‍ അബ്ദുള്ളക്കുട്ടി പറയുന്നു.
മണല്‍ കടത്തുന്നവര്‍ക്കെതിരെ ജസീറ നടത്തുന്ന ഒറ്റയാള്‍ സമരത്തെ കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ലേഖനത്തിനെതിരെയാണ് അബ്ദുള്ളക്കുട്ടിയുടെ കത്ത് അയച്ചത്.