മൂന്നാറില്‍ ഇന്നു ഹര്‍ത്താല്‍. മൂന്നാര്‍ ജനകീയ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
മൂന്നാറിലെ അനധികൃത ഭൂമി കൈയേറ്റത്തിനെതിരായ ഹൈക്കോടതി വിധിയുടെ മറവില്‍ പ്രദേശത്തെ സാധാരണക്കാരെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. റവന്യൂ, കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പ്രധാനമായും ആരോപണം.
മൂന്നാറിലെ അനധികൃത ഭൂമി കൈയേറ്റ പ്രശ്നത്തോട് സര്‍ക്കാര്‍ വിവേചനാപരമായ നയം സ്വീകരിക്കുകയാണ്. ഇത് തിരുത്തണമെന്നാണ് സമിതി ഉന്നയിക്കുന്ന ആവശ്യം. മൂന്നാറിലെ അനധികൃത ഭൂമി കൈയേറ്റത്തിനെതിരെ അടുത്തിടെ ഹൈക്കോടതി രംഗത്തു വന്നിരുന്നു. മൂന്നാറിലെ കൈയേറ്റം തടയണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.