മൂന്നാര്‍ ഭൂമി വിതരണത്തിന്‍റെ ആദ്യഘട്ടം തിങ്കളാഴ്ച ഇടുക്കി ജില്ലയിലെ അടിമാലിയില്‍ നടക്കും. ഭൂമി വിതരണത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വ്വഹിക്കും.
ഭൂമി വിതരണത്തിന്‍റെ ആദ്യഘട്ടത്തില്‍ ഒമ്പത് മന്ത്രിമാര്‍ പങ്കെടുക്കും. ആദ്യഘട്ടത്തില്‍ 1044 പേര്‍ക്ക് ഭൂമി പതിച്ചു നല്‍കുമെന്ന് ലാന്‍ഡ് അസൈന്‍മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ എസ് രാജേന്ദ്രന്‍ എം എല്‍ എ അറിയിച്ചു.
മൊത്തം 9820 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഇക്കോ കോളനിയില്‍ 3793ഉം കുട്ടിയാര്‍ വാലിയില്‍ 4558ഉം കച്ചേരി സെറ്റില്‍മെന്‍റ് കോളനിയില്‍ 1469ഉം അപേക്ഷകളാണ് ഉള്ളത്. ചടങ്ങില്‍ റവന്യു മന്ത്രി കെ പി രാജേന്ദ്രന്‍ അധ്യക്ഷനായിരിക്കും.