മീന്‍പിടുത്ത ബോട്ട് കാണാതായി

Webdunia
വ്യാഴം, 6 ഓഗസ്റ്റ് 2009 (11:32 IST)
പൊന്നാനി കടപ്പുറത്തുനിന്ന് അഞ്ചുപേരുമായി മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാതായി. വെള്ളിയാഴ്ച രാത്രിയാണ് ബോട്ട് മത്സ്യ ബന്ധനത്തിനായി പോയത്.തിങ്കളാഴ്ച തിരിച്ചെത്തേണ്ടതായിരുന്നു ബോട്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

ചൊവാഴ്ച രാവിലെ മറ്റ് മത്സ്യത്തൊഴിലാളികളുടെ ബോട്ട് ഇവര്‍ക്കായി കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫിഷറീസ് വകുപ്പിന്‍റെ ബോട്ടുകള്‍ ഇന്ന് വീണ്ടും തെരച്ചില്‍ നടത്തും. തെരച്ചിലിനായി നാവിക സേനയുടെ സഹായവും തേടിയിട്ടുണ്ട്.