മാവോയിസ്റ്റുകളെ നേരിടാന്‍ ആന്റി നക്‌സല്‍ സ്‌ക്വാഡ്

Webdunia
ബുധന്‍, 23 ഒക്‌ടോബര്‍ 2013 (14:26 IST)
PRO
സംസ്ഥാനത്തെ വനാതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് മാവോയിസ്റ്റുകളെ നേരിടാന്‍ ആന്റി നക്‌സല്‍ സ്‌ക്വാഡ് രൂപീകരിക്കുന്നു. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്

ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആന്റി നക്‌സല്‍ സ്‌ക്വാഡ് രൂപീകരിക്കുന്നത്. വടക്കന്‍ ജില്ലയിലെ വനാതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ സാന്നിധ്യമുറപ്പിച്ചതായുള്ള ഡിജിപിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി മന്ത്രിസഭയില്‍ അവതരിപ്പിച്ചിരുന്നു.

മാവോയിസ്റ്റ് സംഘടനയായ പീപ്പിള്‍സ് ഗറില്ലാ ആര്‍മിയുടെ ദളങ്ങള്‍ വിന്യസിക്കാനാണ് ശ്രമം നടക്കുന്നത്. ലിബറേറ്റഡ് സോണിനായി സോണല്‍ കമ്മിറ്റി രൂപീകരിച്ചു.

വടക്കന്‍ ജില്ലകളായ കണ്ണൂര്‍, വയനാട്, മലപ്പുറം എന്നിവിടങ്ങളിലെ വനാതിര്‍ത്തികള്‍ കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റ് സംഘടനകളുടെ പ്രവര്‍ത്തനമെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.