സംസ്ഥാനത്തെ മാലിന്യ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യത്തില്‍ നിന്ന് പ്രയോജനകരമായ മറ്റു ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് അതിനൂതന സാങ്കേതിക വിദ്യകളെപ്പറ്റിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നഗരവികസന വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മഞ്ഞളാംകുഴി അലി.