മാറാട് പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ ശുപാര്‍ശ

Webdunia
ശനി, 25 ഫെബ്രുവരി 2012 (20:47 IST)
PRO
മാറാട് കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കണമെന്ന് ശുപാര്‍ശ. 104 പ്രതികള്‍ക്ക് പരോള്‍ നല്‍കണമെന്ന് ജയില്‍ ഉപദേശക സമിതിയാണ് ശുപാര്‍ശ ചെയ്തത്.

പൊലീസ് റിപ്പോര്‍ട്ട് പ്രതികള്‍ക്ക് പ്രതികൂലമാണ്. അതിനാലാണ് ഇതുവരെയും പരോള്‍ നല്‍കാതിരുന്നത്. പ്രതികള്‍ രണ്ടര വര്‍ഷമായി ജയിലിലാണ്. പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് അനുകൂലമായിരുന്നു. അതിനാല്‍ പരോള്‍ നല്‍കാമെന്നാണ് അധികൃതരുടെ പക്ഷം.

കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ നടന്ന യോഗത്തിലാണ് സമിതി ശുപാര്‍ശ തീരുമാനമെടുത്തത്. സമിതിയുടെ ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കും. സര്‍ക്കാരാകും ഇതില്‍ അന്തിമ തീരുമാനമെടുക്കുക.