മാറാട് ആവര്‍ത്തിക്കാന്‍ നീക്കം: പിണറായി

Webdunia
ചൊവ്വ, 29 മെയ് 2012 (20:09 IST)
PRO
PRO
കേരളത്തില്‍ മാറാട് ആവര്‍ത്തിക്കാന്‍ നീക്കം നടക്കുന്നുവെന്ന് സിപി‌എം സംസ്ഥാന്‍ സെക്രട്ടറി പിണറായി വിജയന്‍. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോക്കസ് സാമുദായിക ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും പിണറായി പറഞ്ഞു.

സംസ്ഥാനത്തെ കൊലപാതക രാഷ്ട്രീയത്തിനു ചുക്കാന്‍ പിടിക്കുന്നതു കോണ്‍ഗ്രസാണ്. യു ഡി എഫ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും പിണറായി പറഞ്ഞു.

ചേര്‍ത്തല വാഗണ്‍ ഫാക്ടറി വാഗണ്‍ ട്രാജഡിയായി. നിരവധി കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ നിന്ന് ഉണ്ടായിട്ടും വാഗണ്‍ ഫാക്ടറി തുടങ്ങാന്‍ കഴിയുന്നില്ല. നെയാറ്റിന്‍‌കരയില്‍ യു ഡി എഫ് പരാജയപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്നും പിണറായി പറഞ്ഞു.