മാണിയുടെ തിരിച്ചുവരവിനായി യു ഡി എഫും ലീഗും കാത്തിരിയ്ക്കുന്നു

Webdunia
ചൊവ്വ, 28 മാര്‍ച്ച് 2017 (08:56 IST)
മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കെ എം മാണി യു ഡി എഫിലേക്ക് തിരിച്ചെത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മലപ്പുറത്തെ യു ഡി എഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടിയെ മികച്ച ഭൂരിപക്ഷത്തോടുകൂടി പാർലമെന്റിലേക്കയക്കുക എന്നതാണ് യു ഡി എഫിന്റെ പ്രധാന ലക്ഷ്യം. യു ഡി എഫിന്റെ മാത്രമല്ല, കേരള കോൺഗ്രസ് എമ്മിന്റേയും ലക്ഷ്യം അതുതന്നെയാണെന്ന് തിരുവഞ്ചൂർ പറയുന്നു.
 
കുഞ്ഞാലിക്കുട്ടി ജയിക്കുന്നതോടെ കെ എം മാണി തിരിച്ചെത്തും. അതോടെ, കെഎം മാണിയും കേരളകോണ്‍ഗ്രസ് എമ്മും യുഡിഎഫിനൊപ്പമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം, മാണിയുടെ തിരിച്ച് വരവാണ് ലീഗിന്റെയും ആഗ്രഹമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും വ്യക്തമാക്കി.
 
(ഉള്ളടക്കത്തിന് കടപ്പാട്: റിപ്പോർട്ടർ)
Next Article