മരിച്ചെന്ന് വാര്‍ത്ത; ലതാനായര്‍ കേസുകൊടുക്കും!

Webdunia
തിങ്കള്‍, 30 ജനുവരി 2012 (15:16 IST)
PRO
PRO
താന്‍ മരിച്ചെന്ന് തെറ്റായ വാര്‍ത്ത നല്‍‌കിയ ചാനലുകള്‍ക്കെതിരെ നിയമനടപടി സ്വീകരിയ്ക്കുമെന്ന് കിളിരൂര്‍ പെണ്‍വാണിഭ കേസിലെ പ്രതി ലതാനായര്‍. വെള്ളിയാഴ്ച രാവിലെ 10.30-നായിരുന്നു ലതാനായര്‍ മരിച്ചതായി രണ്ട്ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം അമൃത ആശുപത്രിയിലായിരുന്നു മരണം എന്നായിരുന്നു വാര്‍ത്ത.

എറണാകുളം അമൃത ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്ന ലതാനായര്‍ എന്ന സ്ത്രീ മരിച്ചുവെന്ന വാര്‍ത്തയാണ് ‘കിളിരൂര്‍ ഫെയിം’ ലതാനായരുടെ മരണവാര്‍ത്തയായി മാറിയത്. തുടര്‍ന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും ഈ വാര്‍ത്ത പരന്നു. ലൈംഗികരോഗം കാരണമാണ് ലതാനായര്‍ മരിച്ചെതന്ന് വരെ ചിലര്‍ എഴുതി.

തെറ്റായ വാര്‍ത്ത നല്‍‌കിയതില്‍ ചാനലുകള്‍ ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിയ്ക്കാനുള്ള ഒരുക്കത്തിലാണ് ലതാനായരെന്ന് അഭിഭാഷകന്‍ അഡ്വ കെഎസ് അരുണ്‍കുമാര്‍ അറിയിച്ചു.