മന്ത്രിയുടെ പിഎ ചമഞ്ഞ് സിഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കേസ്. കഴിഞ്ഞ 16നു രാവിലെ 10 30നാണ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ പിഎയാണെന്ന് പറഞ്ഞ് തിരൂരങ്ങാടി സിഐ അനില്‍ ബി റാവുത്തറെ ഭീഷണിപ്പെടുത്തിയത്.
കരിമ്പില്‍ നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട് ഒരാളെ സ്റ്റേഷിലേക്ക് വിളിപ്പിച്ചത് ചോദ്യം ചെയ്താണ് സിഐയെ ഭീഷണപ്പെടുത്തിയത്. സംഭവത്തില്‍ കോട്ടക്കല്‍ സ്വദേശിയായ യുവാവിനായി പൊലീസ് അന്വേഷണം ശക്തമാക്കി. സുഹൃത്തിന്റെ സിം ഉപയോഗിച്ചാണ് സിഐയെ ഇയാള്‍ ഭീഷണിപ്പെടുത്തിയത്.