മധുവിധുവിനിടെ നവവരന്‍ കയത്തില്‍ വീണ് മരിച്ചു

Webdunia
ചൊവ്വ, 12 മാര്‍ച്ച് 2013 (13:16 IST)
PRO
PRO
മധുവിധുവിന് ഭാര്യയോടൊപ്പം മൂന്നാറില്‍ എത്തിയ നവവരന്‍ കയത്തില്‍ വീണ് മരിച്ചു. ബാംഗ്ലൂര്‍ തിലക്നഗര്‍ സ്വദേശി മുനവ്വര്‍ ബാഷയാണ് (28) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഭാര്യയുടെ ചിത്രമെടുക്കുന്നതിനിടെ പുറകോട്ട് നീങ്ങിയ ബാഷകയത്തില്‍ വീഴുകയായിരുന്നു.

മാങ്കുളത്തിനു സമീപം വിരിപ്പാറയില്‍ വെള്ളച്ചാട്ടത്തിനരികില്‍ നിന്ന് ചിത്രമെടുക്കവെ കാല്‍വഴുതി ഒമ്പതടി താഴ്ചയുള്ള കയത്തിലേക്ക് വീഴുകയായിരുന്നു. ഭാര്യ നസിയയുടെ കരച്ചില്‍ കേട്ടെത്തിയവര്‍ മുനവ്വര്‍ ബാഷയെ എടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

മാര്‍ച്ച് രണ്ടിനായിരുന്നു ഇവരുടെ വിവാഹം. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.