റോഡില്‍ മദ്യപിച്ച് പൊരിഞ്ഞ അടിപിടി നടത്തിയവരെ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് പിടികൂടി. മന്ത്രി ശിവകുമാര്‍ കാട്ടാക്കടയ്ക്ക് പോകും വഴി അടിപിടികൂടിയ രണ്ടു പേരെയാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.
മലയിന്‍കീഴിനടുത്ത് മേപ്പൂക്കട ജംഗഷ്നു സമീപം മന്ത്രിയും സംഘവും എത്തിയപ്പോള്‍ പൊരിഞ്ഞ അടിപിടി നടത്തിയ മേപ്പൂക്കട സ്വദേശികളായ സന്തോഷ് (35), രഞ്ജിത് (24) എന്നിവരെ കണ്ട മന്ത്രി കാര്‍ നിര്‍ത്തിയശേഷം എസ്കോര്‍ട്ട് കാറിലെ പൊലീസിനെ തിരികെ വിളിച്ച് അവരെക്കൊണ്ട് അടിപിടിക്കാരെ അറസ്റ്റ് ചെയ്യിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലര മണികഴിഞ്ഞായിരുന്നു സംഭവം.