മദനി : ആശങ്കയില്ലെന്ന് കോടിയേരി

Webdunia
കോയമ്പത്തുര്‍ സ്ഫോടനപരമ്പര കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനി കേരളത്തിലെത്തിയാല്‍ ക്രമസമാധാന തകരുമെന്ന് കരുതുന്നില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. മദനിയുടെ കേരളത്തിലേക്കുള്ള വരവുമായി ബന്ധപ്പെട്ട് പൊലീസ് അവശ്യമായ നടപടി സ്വീകരിച്ചു വരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

കേസിന്‍റെ വിചാരണ വേളയില്‍ മദനിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും അനുകൂലമായ നിലപാടല്ല കേരള പൊലീസ് സ്വീകരിച്ചിരുന്നത്. മദനി കേരളത്തിലെത്തിയാല്‍ ക്രമസമാധാന നില തകരുമെന്ന നിലപാടാണ് അന്ന് പൊലീസ് സ്വീകരിച്ചിരുന്നത്.

മദനിക്ക് വിദഗ്ദ്ധ ചില്‍കിത്സ ലഭിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കോടിയേരി പറഞ്ഞു.

മദനി വ്യാഴാഴ്ച വൈകിട്ട് തിരുവന്നതപുരത്ത് എത്തുമെന്നാണ് അറിയുന്നത്. വിമാനത്താവളത്തില്‍ പത്രസമ്മേളനം നടത്തുന്ന അദ്ദേഹം പിന്നീട് ശംഖും മുഖത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.