എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ മതസ്പര്‍ദ്ധയും ജാതിവിദ്വേഷവും വളര്‍ത്തുന്നത്തിന്റെ പേരില്‍ ക്രിമിനല്‍ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി എം. ലിജു ആവശ്യപ്പെട്ടു. നട്ടെല്ലുണ്ടെങ്കില്‍ കോണ്‍ഗ്രസു എസ് എന്‍ ഡി പിക്കു ദാനം തന്ന സ്ഥാനങ്ങള്‍ ഒഴിയണമെന്നു ലിജു പറഞ്ഞു
എസ് എന്‍ ഡി പിക്കും വെള്ളാപ്പള്ളിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ലിജു നടത്തിയത്. കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്ക് വെള്ളാപ്പള്ളിയുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യഒന്നുമില്ല, ഔദാര്യം കൊണ്ടു നേടിയ പദവികള്‍ രാജിവച്ച ശേഷം വിമര്‍ശനങ്ങള്‍ ഉന്നയിക്കെണ്ടത്, എന്ത് യോഗ്യതയാണ് വെള്ളാപ്പള്ളിക്ക് വിമര്‍ശനങ്ങള്‍ നടത്താനുള്ളത്തെന്നും ലിജു ചോദിച്ചു.
വെള്ളാപ്പള്ളിയെപ്പോലുള്ളവര്‍ക്ക് അനാവശ്യ പദവികള്‍ നല്‍കുമ്പോള്‍ പാര്‍ട്ടി ആത്മപരിശോധന നടത്തണമെന്നും ലിജു ആവശ്യപ്പെട്ടു.