മതപണ്ഡിതന്മാര്‍ക്കെതിരെ ബേബി

Webdunia
വെള്ളി, 22 ഫെബ്രുവരി 2008 (15:15 IST)
WDWD
മതപണ്ഡിതന്മാര്‍ നിക്ഷിപ്ത താല്പര്യത്തിന്‍റെ പേരില്‍ വിദ്യാഭ്യാസ പരിഷ്കരണ പദ്ധതിയെ എതിര്‍ക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി. കെ പി ടി എ രജത ജൂബിലി സമ്മേളനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ പരിഷ്കരണങ്ങളെ അട്ടിമറിക്കാനുള്ള സങ്കുചിതമായ രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്. ഇത് ശരിയാണോ എന്ന് അഭിവന്ദ്യരായ പിതാക്കന്മാര്‍ ചിന്തിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അസത്യം പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിതാക്കന്മാര്‍ പിന്‍‌മാറണം.ഇല്ലെങ്കില്‍ അവരെ ആരും വിശ്വസിക്കാത്ത സ്ഥിതി വരും.

അടുത്ത അധ്യായന വര്‍ഷം മുതല്‍ ഒന്ന്,മൂന്ന്,അഞ്ച്,ഏഴ് ക്ലാസുകളില്‍ പുതിയ പാഠ്യ പദ്ധതി അനുസരിച്ചായിരിക്കും പാഠ പുസ്തകം.എന്‍ട്രന്‍സ് പരിഷ്കരണവും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.