കലാഭവന്‍ മണിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മണിയുടെ മരണത്തോടെ നഷ്ടമായത് മലയാളത്തിലെ ഒരു മികച്ച നടനെയാണ്, ആ നഷ്ടത്തില്‍ ദു:ഖമുണ്ടെന്ന് പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചു.
തെന്നിന്ത്യന്‍ സിനിമയിലും സജീവ സാന്നിധ്യമായിരുന്ന മലയാളത്തിന്റെ പ്രിയനടന്റെ വിയോഗത്തില്‍ പ്രമുഖരെല്ലാം തന്നെ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.