മകളുടെ ഫോട്ടോ കാട്ടി അമ്മയെ പീഡിപ്പിച്ചു!

Webdunia
ബുധന്‍, 21 മാര്‍ച്ച് 2012 (09:48 IST)
PRO
PRO
പ്രായപൂര്‍ത്തിയാവാത്ത മകളുടെ നഗ്നഫോട്ടോ കാട്ടി അയല്‍‌വാസിയായ യുവാവ് വീട്ടമ്മയെ പീഡിപ്പിച്ചു. ഒളരി ശിവരാമപുരത്ത്‌ വഴിപറമ്പത്ത്‌ വീട്ടില്‍ മോഹന്‍കുമാറാണ്‌ (40) വീട്ടമ്മയെ പീഡിപ്പിച്ച വിരുതന്‍. പൊലീസ് പിടിയിലായ ഇയാളെ കോടതി റിമാന്‍‌ഡ് ചെയ്തിരിക്കുകയാണ്. മകളുടെ ഫോട്ടോ പരസ്യമാക്കും എന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയില്‍ നിന്ന് ഇയാള്‍ ഒരുലക്ഷത്തോളം രൂപ അടിച്ചുമാറ്റിയെന്നും പൊലീസ് പറയുന്നു.

മീന്‍ കച്ചവടക്കാരനായ മോഹന്‍‌കുമാര്‍ മീന്‍ വില്‍‌ക്കാനും മറ്റ് സഹായങ്ങള്‍ക്കും വീട്ടമ്മയുടെ വീട്ടില്‍ വരിക പതിവായിരുന്നു. ഇതിനിടയിലാണ് വീട്ടമ്മയുടെ പതിനഞ്ചുകാരിയായ മകള്‍ കുളിക്കുമ്പോള്‍ ഇയാളത് ക്യാമറയില്‍ പകര്‍ത്തിയത്. മകളുടെ നഗ്നഫോട്ടോ കാട്ടി വീട്ടമ്മയെ ഇയാള്‍ പലവട്ടം പീഡിപ്പിച്ചു. പലപ്പോഴായി ഒരുലക്ഷം രൂപയും വാങ്ങി.

അവസാനം ഫോട്ടോ പരസ്യമാക്കരുതെങ്കിലും മകളെയും തനിക്ക് കിട്ടണമെന്ന് മോഹന്‍‌കുമാര്‍ ആവശ്യപ്പെട്ടപ്പോഴാണ് വീട്ടമ്മ ഓട്ടോറിക്ഷാ ഡ്രൈവറായ ഭര്‍ത്താവിനോട് പീഡനക്കാര്യം പറഞ്ഞത്. തുടര്‍ന്ന് വീട്ടമ്മയും ഭര്‍ത്താവും ചേര്‍ന്ന് പോലീസ്‌ കമ്മീഷണര്‍ക്ക്‌ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പലരെയും പീഡിപ്പിച്ചതായി കണ്ടെത്തി. വെസ്‌റ്റ് സിഐ എ രാമചന്ദ്രനാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.