മകളെ ദിവസങ്ങളോളം പീഡിപ്പിക്കുകയും നഗ്നചിത്രമെടുക്കുകയും ചെയ്ത യുവാവിനെതിരെ കേസ്ടുക്കേണ്ടെന്ന് പിതാവിന്‍റെ നിലപാട്. പത്തനംതിട്ടയിലെ ഒരു പ്രമുഖ വ്യവസായിയാണ് മകളെ പീഡിപ്പിച്ചയാള്‍ക്കെതിരെ കേസ് വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്. മാനക്കേട് ഭയന്നാണ് വ്യവസായിയുടെ ഈ നടപടിയെന്നറിയുന്നു.
കോളജ് വിദ്യര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും നഗ്നചിത്രം പകര്‍ത്തുകയും ചെയ്ത സുബിന്‍(22) പൊലീസ് പിടിയിലായിട്ടുണ്ട്. ഇയാള്‍ പത്തനംതിട്ട മസ്ജിദ് ജംഗ്ഷനിലെ മൊബൈല്‍ കടയിലെ ജീവനക്കാരനാണ്.
22 കാരിയായ പെണ്‍കുട്ടിയെ പ്രേമം നടിച്ചാണ് സുബിന്‍ വലയിലാക്കിയത്. വിവിധ കേന്ദ്രങ്ങളിലെത്തിച്ച് പെണ്‍കുട്ടിയെ സുബിന്‍ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ സുബിന്‍റെ മൊബൈലില്‍ നിന്ന് പൊലീസ് കണ്ടെടുത്തതായാണ് വിവരം.