മകന് പിന്നാലെ പിള്ളയ്ക്കും നാവുപിഴ

Webdunia
ഞായര്‍, 8 ജനുവരി 2012 (11:54 IST)
PRO
PRO
മന്ത്രി ഗണേശ്കുമാറിന്റെ പത്താനപുരം പ്രസംഗവും തുടര്‍ന്നുള്ള വിവാദങ്ങളും തീരും‌മുന്‍പെ ബാലകൃഷ്ണപിള്ളയും പ്രസംഗ വിവാദത്തില്‍. കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ്(ബി) നല്‍കിയ സ്വീകരണയോഗത്തിലാണ് സ്ത്രീകളെ അപമാനിക്കുന്നതരത്തിലുള്ള പ്രസംഗം നടത്തി പിള്ള അണികളെ ആവേശം കൊള്ളിച്ചത്.

വാളകത്ത് ആക്രമണത്തിന് ഇരയായ അധ്യാപകന്‍ കൃഷ്ണകുമാറിനേയും ഇദ്ദേഹത്തിന്റെ ഭാര്യയേയും പിള്ള പരിഹസിച്ചു. കൃഷ്ണകുമാറിനെ ചികിത്സിച്ച വനിതാ ഡോക്ടറെയും പരിഹസിക്കുന്ന രീതിയില്‍ പിള്ള സംസാരിച്ചു. .

കൃഷ്ണകുമാര്‍ വീട് വച്ചിരിക്കുന്നത് താന്‍ എഴുതിക്കൊടുത്ത സ്ഥലത്താണ്. കൃഷ്ണകുമാറിനെ വളര്‍ത്തിയത് താനാണെങ്കില്‍ തളര്‍ത്താനും അറിയാം. ഇതിന് പാരയുടെ ആവശ്യമില്ലെന്നും പിള്ള പറഞ്ഞു.