മൂത്തമകന്റെ വിവാഹാലോചന നടത്തിയത് ജോസ് തെറ്റയിലാണെന്ന് ആരോപണമുന്നയിച്ച യുവതിയുടെ മാതാവ്. മകനുമായുള്ള വിവാഹം നടത്താമെന്ന് വാഗ്ദാനം ചെയ്ത് ജോസ് തെറ്റയില്‍ വഞ്ചിച്ചെന്ന് യുവതിയുടെ മാതാപിതാക്കള്‍.
യുവതിയുടെ ആദ്യ വിവാഹ മോചനത്തിന് വേണ്ടി ബിഷപ്പിനെ പോയി കണ്ടിരുന്നു. എറണാകുളം അങ്കമാലി രൂപതയിലെ ബിഷപ്പിനെ ജോസ് തെറ്റയിലിനൊപ്പം കണ്ടതെന്നും ഇവര്‍ പറഞ്ഞു.
വേണ്ട സഹായങ്ങള്‍ നല്‍കാമെന്ന് ബിഷപ്പ് പറഞ്ഞിരുന്നു. തങ്ങള്‍ക്ക് ഈ ബന്ധത്തില്‍ ആദ്യം താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് സമ്മതിക്കുകയായിരുന്നു. ഓഗസ്റ്റില്‍ വിവാഹം നടത്താമെന്ന് പറഞ്ഞെങ്കിലും പിന്നീട് വാഗ്ദാനത്തില്‍ നിന്നും പിന്മാറി.
വിവാഹത്തിനായി രജിസ്ട്രേഷനും പള്ളിയിലുമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു.