ഭാര്യയോടും മക്കളോടുമൊപ്പം ബസില്‍ യാത്ര ചെയ്തയാള്‍ക്ക് കണ്ടക്ടറുടെ ക്രൂര മര്‍ദ്ദനം. ബസ് സ്റ്റോപ്പില്‍ നിര്‍ത്താത്തിനെ ചോദ്യം ചെയ്തതിനാണ് കബീര്‍ എന്ന യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചത്.
മൂന്ന് മക്കളോടും ഒപ്പം യാത്ര ചെയ്‌തയാള്‍ക്ക് ബസ് കണ്ടക്‌ടറുടെ ക്രൂരമര്‍ദനം. കോഴിക്കോട്-മഞ്ചേരി റൂട്ടിലോടുന്ന 'മലബാര്‍' ബസിലെ കണ്ടക്‌ടര്‍ ജാക്കി ലിവര്‍ ഉപയോഗിച്ച് തലയ്‌ക്ക് അടിക്കുകയായിരുന്നു. കുട്ടികള്‍ക്കും മര്‍ദനമേറ്റയതായി കബീറിന്റെ ഭാര്യ പറഞ്ഞു.
കബീറിനെ മര്‍ദിച്ച ശേഷം ബസില്‍ നിന്ന് ഇറക്കിവിട്ടു. കുട്ടികളെ ബസില്‍ നിന്ന് വലിച്ചെറിഞ്ഞതായും പറയപ്പെടുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് കബീര്‍.