ഭക്‍ഷ്യവിഷബാധ: മന്ത്രി ആശുപത്രി വിട്ടു

Webdunia
തിങ്കള്‍, 30 ജനുവരി 2012 (15:50 IST)
ഭക്‍ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മന്ത്രി ഷിബു ബേബിജോണ്‍ ആശുപത്രി വിട്ടു. കടുത്ത പനിയും വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ചതിനെ തുടര്‍ന്നാണ് ഷിബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖത്തെ തുടര്‍ന്ന് ബേബിജോണ്‍ അനുസ്‌മരണറാലിയിലും സമ്മേളനത്തിലും പങ്കെടുക്കാന്‍ മന്ത്രിക്ക് കഴിഞ്ഞിരുന്നില്ല.

മന്ത്രിയുടെ അസുഖവിവരമറിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശുപത്രിയിലെത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.