ബിനീഷിന് വാറന്‍റ് അയയ്ക്കണമെന്ന് ഹര്‍ജി

Webdunia
വ്യാഴം, 14 ജനുവരി 2010 (10:55 IST)
PRO
PRO
ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ മകനും വിവാദനായകനുമായ ബിനീഷ് കോടിയേരിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി വാറന്‍റ് അയയ്ക്കണമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ രണ്ടാം കോടതി മുമ്പാകെ ഹര്‍ജി. പൊതുതാല്‍‌പര്യഹര്‍ജി ആയാണ് ഇത് സമര്‍പ്പിച്ചിട്ടുള്ളത്.

ഊറ്റുകുഴി സ്വദേശി മാത്യുവിനെ മാര്‍ ഈവാനിയോസ്‌ കോളജിന്‌ സമീപം കരിങ്കല്‍കൊണ്ട്‌ തലയ്ക്കടിച്ചു മുറിപ്പെടുത്തിയ കേസിലാണ്‌ ബിനീഷിനെതിരേ വാറന്‍റ് നിലവിലുണ്ട്. കേസിനാസ്പദമായ സംഭവം നടന്നത് 2000 ഒക്‌ടോബര്‍ 20 നാണ്. എന്നാല്‍ ഇതുവരെയും ഈ വാറന്‍റ് നടപ്പിലാക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല.

ബിനീഷ് ഇപ്പോള്‍ ദുബായില്‍ ആണ് ഉള്ളതെങ്കിലും ഇടക്കിടെ തിരുവനന്തപുരത്തും ജന്മനാട്ടിലും വന്നുപോകുന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പൊലീസ് അത് കണ്ട മട്ടില്ല. കേരളത്തില്‍ ഇടക്കിടെ വന്നുപോകുന്ന ബിനീഷിനെതിരേ വാറന്‍റ് നടപ്പാക്കുന്നതില്‍ പോലീസ്‌ നിരന്തരം വീഴ്ചവരുത്തുന്നതായാണ് ഹര്‍ജിയില്‍ പറയുന്നത്.