ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഇന്ന്‌

Webdunia
വ്യാഴം, 28 ജനുവരി 2010 (11:36 IST)
PRO
PRO
ബി ജെ പി സംസ്ഥാന ഭാരവാഹിയോഗം ഇന്നു തിരുവനന്തപുരത്ത് ചേരും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.

അടുത്തമാസം 13ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരി നടത്തുന്ന സംസ്ഥാന സന്ദര്‍ശനം യോഗം ചര്‍ച്ച ചെയ്യും. ബി ജെ പി ദേശീയ ജോയിന്‍റ് ജനറല്‍ സെക്രട്ടറി വി സതീഷ്‌, ദേശീയ സെക്രട്ടറി ബല്‍ബീര്‍ പൂഞ്ച്‌ എന്നീ കേന്ദ്രനേതാക്കള്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാന വൈസ്‌ പ്രസിഡന്‍റുമാരായ കെ പി ശ്രീശന്‍, എം ടി രമേശ്‌, എ പി പത്മിനി ടീച്ചര്‍
ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എ എന്‍ രാധാകൃഷ്ണന്‍, കെ ആര്‍ ഉമാകാന്തന്‍ സെക്രട്ടറിമാരായ പി എം വേലായുധന്‍, ബി കെ ശേഖര്‍, കെ ആര്‍ പ്രതാപചന്ദ്രവര്‍മ്മ എന്നിവരും ഇന്നു ചേരുന്ന യോഗത്തില്‍ പങ്കെടുത്തേക്കും.