ബിജുവിന്റെ പരാതി കോടതി കേട്ടു; മൊഴി കേട്ടത് അഭിഭാഷകരെയും മാധ്യമപ്രവര്‍ത്തകരെയും പുറത്താക്കിയശേഷം!

Webdunia
ബുധന്‍, 7 ഓഗസ്റ്റ് 2013 (16:54 IST)
PRO
PRO
സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ പരാതി ആലുവ മജിസ്‌ട്രേറ്റ് കോടതി കേട്ടു. എന്നാല്‍ പരാതി എഴുതിനല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. അതേസമയം കോടതി മുറിയില്‍ നിന്ന് അഭിഭാഷകരെയും മാധ്യമ പ്രവര്‍ത്തകരെയും മാറ്റിയത് പ്രതിഷേധത്തിന് ഇടയാക്കി. ഇതേതുടര്‍ന്ന് പരാതി സ്വീകരിക്കുന്നത് സ്വകാര്യ കോടതിയിലാക്കി.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍, അന്വേഷണം സംബന്ധിച്ച് പരാതികളുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ മജിസ്‌ട്രേറ്റിനെ അറിയിച്ചിരുന്നു. താനും ശാലു മേനോനും ഉള്‍പ്പെട്ട കേസില്‍ പൊലീസ് ഹാജരാക്കിയത് വ്യാജ രശീതുകളാണെന്ന് ബിജു പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബിജുവിന്റെ പരാതി കേള്‍ക്കുകയും ഒടുവില്‍ എഴുതിനല്‍കാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തത്.