ബാംഗ്ലൂരില്‍ വാഹനാപകടം: 5 മലയാളികള്‍ മരിച്ചു

Webdunia
ബുധന്‍, 14 മാര്‍ച്ച് 2012 (16:27 IST)
PRO
PRO
ബാംഗ്ലൂര്‍ കൃഷ്ണഗിരിക്ക് സമീപം ഉണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളി കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. തൃശ്ശൂര്‍ പൂങ്കുന്നം സ്വദേശികളാണ് മരിച്ചത്.

രാജേഷ്, ഭാര്യ ആരതി, മകള്‍ അഹാന, ആരതിയുടെ ചെറിയമ്മ ഉമാദേവി, മകള്‍ ദിവ്യ എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്.