സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം 20 ശതമാനം വര്‍ധിച്ചുവെന്ന് ധനമന്ത്രി കെ എം മാണി. എന്നാല്‍ സാമ്പത്തിക മാന്ദ്യം കേരളത്തെയും ബാധിച്ചു. ഉപഭോഗ സംസ്ഥാനമായ കേരളത്തെ വിലക്കയറ്റം സാരമായി ബാധിച്ചു.
കാര്‍ഷിക മേഖലയിലെ മാന്ദ്യം വളര്‍ച്ചാ നിരക്ക് കുറയുന്നതിന് കാരണമായി. ഈ പ്രതിസന്ധിക്കിടയിലും കേരളം 9.5 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ചുവെന്നത് അഭിമാനമാര്‍ഹമാണ്. ദേശീയ വളര്‍ച്ചാ നിരക്കിനേക്കാള്‍ കൂടിയ നിരക്കാണിത്. ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
10 ജില്ലകളില്‍ നീരാ യൂണിറ്റുകള്‍ സ്ഥാപിക്കും. കാര്‍ഷിക വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. തൃപ്‌തി ഹോട്ടലുകള്‍ എല്ലാ താലൂക്കുകളിലും സ്ഥാപിക്കുമെന്നും കെ എം മാണി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.