രാജ്യത്ത് നിലവില്‍ ഉണ്ടായിരിക്കുന്ന വിലക്കയറ്റം തടയാന്‍ ബജറ്റ് പര്യാപ്തമല്ലെന്ന് സംസ്ഥാനധനമന്ത്രി തോമസ് ഐസക്ക്. പാര്‍ലമെന്റില്‍ കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉല്പാദനം കൂടിയതനുസരിച്ച് ഭക്‌ഷ്യവസ്തുക്കളുടെ വില കുറഞ്ഞിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങള്‍ക്ക് നല്കിയ ആനുകൂല്യങ്ങള്‍ കുറഞ്ഞുപോയെന്നും തോമസ് ഐസക് ആരോപിച്ചു. കോട്ടയം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.