ഫയിസിന്റെ ജയില്‍ സന്ദര്‍ശനം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് തിരുവഞ്ചൂര്‍

Webdunia
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2013 (14:13 IST)
PRO
PRO
സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി ഫയിസ് കോഴിക്കോട് ജയിലില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ സന്ദര്‍ശിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാവുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും നടപടി.

ജയില്‍ ഡി ഐ ജി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ജയില്‍ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. സംഭവത്തില്‍ ജയില്‍ വാര്‍ഡന്‍ കുറ്റക്കാരനാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. വെല്‍ഫെയര്‍ ഓഫീസര്‍ ജയില്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.