പ്രശാന്ത്‌ ബാബു സിപിഎം തടവറയില്‍: സുധാകരന്‍

Webdunia
ശനി, 30 ജൂണ്‍ 2012 (14:23 IST)
PRO
PRO
തനിക്കെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയ പ്രശാന്ത്‌ ബാബു ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശുദ്ധ കളവാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പ്രശാന്ത്‌ ബാബു തന്റെ താല്‍ക്കാലിക ഡ്രൈവര്‍ മാത്രമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പുറത്താക്കിയപ്പോഴാണ്‌ പ്രശാന്ത് ബാബു തനിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സി പി എം തടവറയിലാണ് അയാള്‍ ഇപ്പോള്‍. അധികാര മോഹവും സാമ്പത്തിക ലാഭവുമാണ് അയാളെ സി പി എമ്മിന്റെ കൈകളില്‍ എത്തിച്ചത്. സി പി എം തിരക്കഥ നടപ്പില്‍ വരുത്തുകയാണ്‌ പ്രശാന്ത് ബാബു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരാളെ സി പി എം വിലയ്ക്കെടുത്ത് തനിക്കെതിരെ ആയുധമാക്കുന്നുണ്ടെന്ന് താന്‍ മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പ്രശാന്ത്‌ ബാബുവിന്‌ തന്നോട്‌ അകല്‍ച്ചയുണ്ടാകാന്‍ കാരണമെന്ന് സുധാകരന്‍ പറഞ്ഞു.