പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടിയില്ല

Webdunia
ബുധന്‍, 16 മെയ് 2012 (16:55 IST)
PRO
PRO
മാനാഞ്ചിറ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ചൊവ്വാഴ്ച ടി പി ചന്ദ്രശേഖരന്‍ അനുസ്മരണ കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുക്കേണ്ടെന്ന്‌ സിപിഎം തീരുമാനിച്ചു. പൊതുവായി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്ന്‌ സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു.

ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കാനായി സി പി എം പ്രാദേശിക നേതാക്കള്‍ സുഹൃദ്സംഘം എന്ന പേരില്‍ കോഴിക്കോട് ചൊവ്വാഴ്ച കൂട്ടയ്മ സംഘടിപ്പിച്ചിരുന്നു. കോഴിക്കോട്‌ ജില്ലാ നേതൃത്വത്തിന്റെ വിലക്കുകള്‍ മറികടന്നായിരുന്നു ഇത്‌.

ജില്ലയിലെ സിപിഎമ്മിന്റെ 15 ഏരിയ കമ്മിറ്റികള്‍ക്കു കീഴില്‍നിന്നും പ്രതിനിധികള്‍ പ്രതിഷേധയോഗത്തില്‍ പങ്കെടുത്തിരുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി ഭാരവാഹികളും വിദ്യാര്‍ഥി-യുവജന സംഘടനാ മുന്‍ ഭാരവാഹികളുമായിരുന്നു സംഘാടകര്‍. കൂട്ടായ്മയില്‍ പങ്കെടുക്കുന്നവര്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് സി പി എം കോഴിക്കോട് ജില്ലാ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അച്ചടക്ക നടപടി വേണ്ടേന്നാണ് പാര്‍ട്ടിയുടെ പുതിയ നിലപാട്.