പ്രതിഷേധം, കാട്ടാക്കടയില്‍ സി പി എം സ്ഥാനാര്‍ത്ഥിയെ മാറ്റി

Webdunia
ഞായര്‍, 20 മാര്‍ച്ച് 2011 (18:31 IST)
PRO
PRO
കാട്ടാക്കട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന ഷീലാ മണിയെ സി പി എം മാറ്റി. പകരം യൂത്ത് കോണ്‍ഗ്രസ് നേതാവ് ജയ ഡാലി ഇവിടെ സി പി എം സ്വതന്ത്രയായി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജയ ഡാലി ഇതിനായി യൂത്ത് കോണ്‍ഗ്രസ് അഗത്വം രാജിവച്ചിട്ടുണ്ട്.

യു ഡി എഫ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ജയ ഡാലി പാര്‍ട്ടിവിടാന്‍ തീരുമാനിച്ചത്.

ഷീല മണിയെ കാട്ടാക്കടയില്‍ മത്സരിപ്പിക്കുന്നതിനെതിരെ സി പി എമ്മിലെ ഒരു വിഭാഗം കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ അവരുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സി പി എം നിര്‍ത്തിവയ്ക്കുകയായിരുന്നു.