മുത്തൂറ്റ് പോള്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സി ബി ഐ രണ്ടുമാസത്തെ സാവകാശം തേടി. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും സി ബി ഐ കോടതിയെ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും സിബിഐ വ്യക്‌തമാക്കിയിട്ടുണ്ട്. രണ്ടു മാസത്തെ സാവകാശം ആവശ്യപ്പെട്ട് സി ബി ഐ കോടതിയില്‍ അപേക്ഷ നല്കിയിട്ടുണ്ട്.
കുറ്റപത്രം സമര്‍പ്പിക്കാനുള്ള അവസാനതിയതി ഈമാസം 31ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സി ബി ഐ കൂടുതല്‍ സാവകാശം ആവശ്യപ്പെട്ട് അപേക്ഷ നല്കിയിരിക്കുന്നത്. അതേസമയം, എട്ടു മാസം പിന്നിട്ട പോള്‍ വധക്കേസിന്‍റെ അന്വേഷണം പുര്‍ത്തിയതായും സിബിഐ അറിയിച്ചു.
ഫോറന്‍സിക്ക് ലാബിലെ റിപ്പോര്‍ട്ട് കൂടി ലഭിച്ചതിനു ശേഷമേ കുറ്റപത്രം സമര്‍പ്പിക്കാനാകൂവെന്നും സി ബി ഐ വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് പോള്‍ വധക്കേസില്‍ സി ബി ഐ സാവകാശം തേടുന്നത്. തിങ്കളാഴ്ച കോടതി അപേക്ഷ പരിഗണിക്കും.