പോള്‍ വധം: സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

Webdunia
ശനി, 30 ജനുവരി 2010 (16:23 IST)
PRO
PRO
വിവാദമായ പോള്‍ വധക്കേസ് അന്വേഷണം ഏറ്റെടുത്ത സി ബി ഐ സംഘം എഫ്‌ഐആര്‍ സമര്‍പ്പിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട് കോടതിയിലാണ് എഫ് ഐ ആര്‍ സമര്‍പ്പിച്ചത്.

സി ബി ഐ സമര്‍പ്പിച്ചിരിക്കുന്ന എഫ് ഐ ആറിലും പ്രതിപ്പട്ടികയില്‍ യാതൊരു വ്യത്യാസവുമില്ല. കാരി സതീശ്‌ രണ്ടാം പ്രതിയും, ഗുണ്ടാ നേതാക്കളും കൊല്ലപ്പെടുമ്പോള്‍ പോളിനോടൊപ്പം വാഹനത്തിലുണ്ടായിരുന്ന ഗുണ്ടകളായ ഓംപ്രകാശ്‌, പുത്തന്‍പാലം രാജേഷ്‌ എന്നിവര്‍ 24, 25 പ്രതികളുമാണ്‌.

പ്രതികള്‍ക്കെതിരെ സ്ഫോടകവസ്തു, ആയുധ വകുപ്പുകള്‍ പ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്‌. സി ബി ഐ കൊച്ചി യൂണിറ്റിലെ ഡി വൈ എസ് പി നന്ദകുമാരന്‍നായര്‍ക്കാണ്‌ അന്വേഷണച്ചുമതല. അന്വേഷണം ഏറ്റെടുത്ത സി ബി ഐ സംഘം നേരത്തെ കേസ്‌ ഡയറിയും അനുബന്ധരേഖകളും കേരള പോലീസില്‍നിന്നും ഏറ്റെടുത്തിരുന്നു.

പോള്‍ വധക്കേസില്‍ ഒട്ടേറെ ദുരൂഹതകളും സംശയങ്ങളും ഉന്നയിച്ചു പോളിന്‍റെ പിതാവ്‌ നല്‍കിയ ഹര്‍ജി അനുവദിച്ചാണ്‌ കോടതി അന്വേഷണം സി ബി ഐക്കു വിട്ടത്‌.