പൊലീസ് ജീപ്പിന് നേരെ മണല്‍ മാഫിയയുടെ ആക്രമണം

Webdunia
ബുധന്‍, 20 ഫെബ്രുവരി 2013 (10:45 IST)
PRO
PRO
എസ് ഐയുടെ ജീപ്പിന് നേരെ മണല്‍മാഫിയയുടെ ആക്രമണം. ചടയമംഗലത്തിന് സമീപം ഇടയ്ക്കോട് ബുധനാഴ്ച രാവിലെ 7.30നാണ് സംഭവം നടന്നത്. ഇത്തിക്കരയാറ്റില്‍ നിന്ന് വാരിയ മണലുമായി പോയ ലോറിയെ എസ് ഐ ജീപ്പില്‍ പിന്തുടരുകയായിരുന്നു. ഇതിനിടെ ലോറി പുറകോട്ടെടുത്ത് ജീപ്പില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ എസ് ഐയ്ക്കും ജീപ്പ് ഡ്രൈവറും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ ബിനു ഉള്‍പ്പടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.