പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറാക്കണമെന്ന് പറയുന്നത് മാനസിക രോഗികളാണെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. പക്വതയില്ലാത്ത മൊല്ലാക്കമാരാണ് ഇങ്ങനെ പറയുന്നത്. പ്രായപൂര്‍ത്തിയാവും മുമ്പ് മക്കളെ കെട്ടിക്കണമെന്ന് പറയുന്നവരെ കല്‍ത്തുറുങ്കില്‍ അടക്കണമെന്നും പിസി ജോര്‍ജ് കൊച്ചിയില്‍ പറഞ്ഞു.
16 വയസ്സുള്ള പെണ്‍കുട്ടി എന്നാല്‍ പഠിക്കേണ്ട പ്രായമാണ്. നശിപ്പിക്കേണ്ട പ്രായമല്ല. അങ്ങിനെ പറയുന്നവരുടെ തലയില്‍ ഓളം വെട്ടിയിട്ടുണ്ടെന്നാണ് സംശയം. ഇവര്‍ മാനസിക രോഗികളാണെന്നാണ് സംശയമെന്നും പിസി ജോര്‍ജ് പറഞ്ഞു.