പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍: അന്വേഷിക്കണമെന്ന് ഹര്‍ജി

Webdunia
ശനി, 2 ജൂലൈ 2011 (16:15 IST)
PRO
PRO
കോഴിക്കോട്‌ രണ്ട്‌ പെണ്‍കുട്ടികളെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്‌ ജുഡീഷ്യല്‍ ഫസ്റ്റ്‌ ക്ലാസ്‌ കോടതിയില്‍ ഹര്‍ജി. ഐസ്ക്രീം കേസന്വേഷണത്തില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. അന്വേഷണ പുരോഗതി കോടതി പൊലീസിനോട് ആരാഞ്ഞിട്ടുണ്ട്.